പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

Aug 5, 2025 at 3:51 pm

Follow us on

[adning id="32568"]

തിരുവനന്തപുരം:അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍യവയോണ്‍മെന്‍റല്‍ സയന്‍സസ് വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണത്തോടെയാണ് പാതിരാമണല്‍ ദ്വീപില്‍ അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണം നടത്തിയത്. അധ്യാപകരും വിദ്യാര്‍ഥികളുംചേര്‍ന്ന് ദ്വീപില്‍നിന്നും അന്‍പതു ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും നൂറോളം കണ്ടല്‍ ചെടികള്‍ നടുകയും ചെയ്തു.


മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റ് സ്വപ്ന ഷാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. വി.പി. സൈലസ്, ഡോ. എച്ച്.ടി. ഹര്‍ഷ, ഡോ.ആര്‍.എസ്. പ്രശാന്ത്, ഡോ. കീര്‍ത്തി സുരേഷ്, പ്രിയ മോഹന്‍, ദേവിക പി. സാജന്‍, ഷിജോ ജോയി, അരുണ്‍ രാമചന്ദ്രന്‍, എന്‍.ജി. വിഷ്ണു, പ്രശോഭ് രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Follow us on

Related News