തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനത്തിനുള്ള അഭിമുഖം അടുത്ത ആഴ്ച നടക്കും. കേരള പൊലീസ് സർവീസ് (ഫോറൻസിക് സയൻസ് ലബോറട്ടറി) വകുപ്പിൽ സയന്റിഫിക് ഓഫീസർ (ഡോക്യുമെന്റ്സ്) (കാറ്റഗറി നമ്പർ 635/2023) തസ്തികയിലേക്ക് ഓഗസ്റ്റ് 6, 7, 8, 12 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 3 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
ആരോഗ്യ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 526/2023) തസ്തികയിലേക്ക് ഓഗസ്റ്റ് 6, 7, 8 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ്. എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364).

കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 433/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം ഓഗസ്റ്റ് 6, 7, 8 തിയതികളിൽ രാവിലെ 8 മണിക്കും 10 മണിക്കും പിഎസ്‍സി ആസ്ഥാന ഓഫീസിൽ നടത്തും.
കേരള സ്റ്റേറ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഫോർ ക്രിസ്ത്യൻ കൺവേർട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ദ റെക്കമന്റഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡിൽ സെക്രട്ടറി കം ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 440/2022) തസ്തികയിലേക്ക് ഓഗസ്റ്റ് 8 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ്, എസ്എംഎസ് വഴി നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ 0471 2546442 നമ്പറിൽ ബന്ധപ്പെടണം.