തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് നിർദ്ദേശം. എസ്.സി.ഇ.ആർ.ടി തലത്തിൽ തയ്യാറാക്കിയിട്ടുളള ചോദ്യപേപ്പർ ബാങ്കിന്റെ മാതൃകയിൽ ചോദ്യപേപ്പർ സ്കൂൾതലത്തിൽ തയ്യാറാക്കും.
ഒന്നാം പാദവാർഷിക പരീക്ഷക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, കൂടാതെ വന്നിട്ടുളള സിലബസ്സിൽ വന്ന മാറ്റങ്ങൾക്കനുസൃതമായിട്ടുമായിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. ചോദ്യപേപ്പർ പ്രിൻ്റ് ചെയ്യുന്ന ആവശ്യത്തിലേക്ക് ഉണ്ടാകുന്ന ചെലവ് പി.ഡി അക്കൗണ്ടിൽ നീക്കിയിരിപ്പുളള തുക വിനിയോഗിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ചോദ്യപേപ്പർ മാതൃക ലഭിക്കുന്ന ലിങ്ക് ചുവടെ ചേർക്കുന്നു. https://share.google/u725yvu0b35ZXWBvb
