പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

പ്രധാന അധ്യാപകർക്ക് എന്താണ് പണി?: വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ രൂക്ഷ വിമർശനം  

Jul 17, 2025 at 12:42 pm

Follow us on

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സ്കൂളുകളിൽ പ്രിന്‍സിപ്പലിനും പ്രധാന അധ്യാപകർക്കും എന്താണ് പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കഴിയില്ല എന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഇല്ലാതെയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാതെയും ക്ലാസുകൾ നടത്തരുതെന്ന് കർശന നിർദേശം നൽകിയതാണ്. സ്കൂൾ തുറക്കുന്നതിനു മുൻപായി തന്നെ സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി യോഗം ചേര്‍ന്ന് അറിയിച്ചതാണ്. അതില്‍ പ്രധാനപ്പെട്ട നിർദേശമാണ് സ്‌കൂള്‍ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി നീക്കം ചെയ്യല്‍ എന്നത്. എന്നാൽ അത് ഈ സ്കൂളിൽ ഉണ്ടായിട്ടില്ല. നിർദ്ദേശങ്ങൾ പാലിക്കാത്ത സ്കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയത് എങ്ങനെ എന്ന് പരിശോധന നടത്തും. സ്‌കൂളിന്റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യതി ലൈന്‍ അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും എല്ലാ ദിവസവും കാണുന്നില്ലേ?  പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണി? ഇതൊക്കെ ഗൗരവമായി ശ്രദ്ധിച്ച് നടപടി എടുക്കേണ്ടതല്ലേ? 14000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലേല്ലോ എന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുരക്ഷ നിർദേശങ്ങൾ പാലിക്കാതെ വീഴ്ച വരുത്തിവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Follow us on

Related News