പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

Jul 2, 2025 at 6:02 pm

Follow us on

തിരുവനന്തപുരം:ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗം സ്കൂള്‍ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്കൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍, കൈറ്റ് മെന്റര്‍ (കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്‍) എന്നിവര്‍ക്ക് മുന്‍ഗണന.

ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റല്‍ പഠന വിഭവ നിര്‍മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ
ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായവർക്ക് അപേക്ഷിക്കാം.
http://kite.kerala.gov.in ജൂലൈ 8 വൈകിട്ട് 5ന് മുൻപായി അപേക്ഷ സമർപ്പിക്കണം.

പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തന പരിചയത്തിന്റേയോ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലോ ആയിരിക്കും തെരഞ്ഞെടുപ്പ്. ജൂലൈ 12നാണ്പ്രായോഗിക പരീക്ഷ. കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് അധ്യാപകരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയോഗിക്കുന്നത്.

Follow us on

Related News