തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2020 ഡിസംബർ 29 മുതൽ 2025 മാർച്ച് 30 വരെയുള്ള തസ്തികമാറ്റ ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് സെക്കൻഡറി (ഹയർ സെക്കൻഡറി വിഭാഗം) & ലാബ് അസിസ്റ്റന്റ് (ഹയർ സെക്കൻഡറി വിഭാഗം) എന്നിവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 13 വൈകിട്ട് 5 വരെ. http://hscap.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിശദാംശം അടങ്ങിയ സർക്കുലർ http://dhsekerala.gov.in ൽ ലഭ്യമാണ്.