പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

Jun 22, 2025 at 9:30 am

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക- രക്ഷാകർതൃ സമിതി (പിടിഎ) കൾ ശാക്തീകരിക്കാൻ തീരുമാനം. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥി ക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് പിടിഎകൾ വഹിക്കുന്ന പങ്ക് വലുതാണ്. ഈ സാഹചര്യത്തിലാണ് പിടിഎ കമ്മിറ്റികളെ അക്കാദമികമായി ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനം.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി  രക്ഷിതാക്കൾക്കായും പുസ്തകങ്ങൾ  തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഓറിയന്റേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കളെ വിദ്യാലയ പ്രവർത്തനങ്ങളിലേക്ക് സജീവമായി ഇപെടാൻ പ്രാപ്തമാക്കുന്നതിന്  ഈ വർഷം മുതൽ പിടിഎകൾക്കായി  ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിലൂടെയെല്ലാം പിടിഎ കമ്മിറ്റികളെ കൂടുതൽ സജ്ജീവമാക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ.

Follow us on

Related News