തിരുവനന്തപുരം: നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https://bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.
പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന...









