തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കുമെന്ന് സർക്കാർ. മന്ത്രി വി. ശിവൻകുട്ടിക്ക് വേണ്ടി ധനകാര്യ മന്ത്രിയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം. നായർ സർവ്വീസ് സൊസൈറ്റിക്ക് കീഴിലുള്ള എയ്ഡഡ് സ്ളുകളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കുന്നതാണ് പരിയധിക്കുക. ഭിന്നശേഷി വിഷയത്തിൽ നിലവിലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും നിയമവകുപ്പിന്റെ അഭിപ്രായവും ലഭ്യമാക്കി സർക്കാർ പരിശോധിക്കും. നായർ സർവീസ് സൊസൈറ്റി നൽകിയ അപ്പീൽ കോടതി അനുവദിക്കുകയും സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവെച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ റെഗുലർ സ്ഥിര നിയമനം നടത്തുവാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കോടതി വിധിക്ക് അനുസരിച്ച് എൻഎസ്എസ് മാനേജ്മെന്റ് സ്കൂളുകളിൽ നിയമിതരായവരുടെ സേവനകാലം ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ക്രമീകരിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റു മാനേജ്മെന്റ് സ്കൂളുകളിലും നിയമനം നടപടികൾ ക്രമീകരിക്കുന്നത് പരിശോധിക്കുമെന്നാണ് സർക്കാർ നിയമസഭയിൽ അറിയിച്ചിട്ടുള്ളത്.

അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
തിരുവനന്തപുരം:ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് വർദ്ധിപ്പിച്ചു....