തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ വാഹനങ്ങളിൽ വിദ്യാർത്ഥകളുടെ സുരക്ഷയ്ക്കായി ക്യാമറകൾ നിർബന്ധം. 2025 മെയ് മുതൽ സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കണം. ഒരു ബസിൽ 4 ക്യാമറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ബസുകളുടെ അകത്തും പുറത്തുമായാണ് നാല് ക്യാമറകള്‍ സ്ഥാപിക്കേണ്ടത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. മെയ് മാസത്തില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി സ്‌കൂള്‍ ബസുകള്‍ കൊണ്ടു വരുമ്പോള്‍ ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും മന്ത്രി അറിയിച്ചു.

സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
തൃശൂർ: ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും അതുകൊണ്ട് സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം നൽകിയ...