തിരുവനന്തപുരം:2025-26 വർഷത്തെ അക്കാദമിക കലണ്ടർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പഠനം നടത്തുന്ന വിദഗ്ധസമിതിക്ക് മുന്നിൽ അധ്യാപകർക്ക് അഭിപ്രായം രേഖപ്പെടുത്താം. സമിതി അംഗങ്ങൾ സ്‌കൂൾ അധ്യാപക സംഘടന പ്രതിനിധികളുമായി 17ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പൂജപ്പുര സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഓഫിസിലാണ് കൂടിക്കാഴ്ച. അധ്യാപക സംഘടനകളിലെ ഓരോ പ്രതിനിധികൾക്ക് പങ്കെടുക്കാം. അല്ലെങ്കിൽ സംഘടനയുടെ അഭിപ്രായം scertkerala@gmail.com മെയിൽ വഴിയോ അറിയിക്കാം. 2024-25 അധ്യയന വർഷത്തിൽ 25 ശനിയാഴ്ചകൾ പ്രവർത്തി ദിനം ആക്കിയത് ചോദ്യം ചെയ്ത ഹൈക്കോടതി നടപടിയെ തുടർന്നാണ് സംസ്ഥാന സർക്കാർ അക്കാദമി കലണ്ടർ രൂപീകരണവുമായി ബന്ധപ്പെട്ട് സമഗ്ര പഠനത്തിനായി വിദഗ്ധസമിതിയെ നിയോഗിച്ചത്. വിദഗ്ധസമിതിയുടെ പഠനത്തിനുശേഷം 2025 26 വർഷത്തിൽ ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നതിൽ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് വിവിധ സംഘടനകൾ എതിർത്തിരുന്നു

പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്
തിരുവനന്തപുരം: ഹൈസ്കൂൾ പരീക്ഷയ്ക്കുള്ള ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള...