പ്രധാന വാർത്തകൾ
പരീക്ഷ ചോദ്യങ്ങളിൽ ഇനി പത്രങ്ങളിൽ നിന്നുള്ള ഭാഗങ്ങളും: പത്രവായന മികവിനും മാർക്ക്സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്ഹയർ സെക്കന്ററി അടക്കമുള്ള തുല്യത കോഴ്‌സുകളിലേക്കുള്ള പ്രവേശനം മാർച്ച് 10 മുതൽസ്‌കൂളുകളിൽ ഒഴിവുള്ള സ്പെഷൽ എജ്യൂക്കേറ്റർ തസ്തികകൾ കണ്ടെത്തി 3 മാസത്തിനകം പ്രസിദ്ധീകരിക്കണംകേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ: അപേക്ഷ ഏപ്രിൽ 9വരെമാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാംഉറുദു സ്കോളർഷിപ്പിന് മാർച്ച്‌ 14വരെ അപേക്ഷിക്കാംഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ 9വരെകേന്ദ്രീയ വിദ്യാലയങ്ങളിലേക്കുള്ള പ്രവേശനം ഇന്നുമുതൽNEET UG-2025: അപേക്ഷ സമയം ഇന്ന് അവസാനിക്കും

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

Mar 8, 2025 at 6:00 pm

Follow us on

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആഘോഷവേളകളിൽ സ്കൂൾ ക്യാമ്പസിൽ പോലും ലഹരിയെത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിർദ്ദേശം. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും പൊതു വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ആഘോഷവേളകളിൽ ഇത് വ്യാപകമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്കൂളുകളിലെ യാത്രയയപ്പ് ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.

Follow us on

Related News