പ്രധാന വാർത്തകൾ
ലഹരിക്കെതിരെ ഐഎച്ച്ആർഡിയുടെ ‘സ്നേഹത്തോൺ’ നാളെ രാവിലെ 100കേന്ദ്രങ്ങളിൽശമ്പളം ലഭിച്ചില്ല: മാനസിക സമ്മർദത്തിലായിരുന്ന അധ്യാപകനെ കാണാനില്ലചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ജാമ്യ അപേക്ഷ തള്ളി: സ്കൂളിനെതിരെ വകുപ്പുതല നടപടിവിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘംകൂടുതൽ ശനിയാഴ്ച്ചകൾ പ്രവർത്തിദിനം: വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിവിധ ഒഴിവുകൾ: അപേക്ഷ 24വരെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ ഇത്തവണ അതിവേഗംIGNOU കോഴ്സുകൾ: രജിസ്ട്രേഷൻ തീയതി വീണ്ടും നീട്ടികൗതുകം നിറഞ്ഞൊരു എസ്എ​സ്എ​ല്‍സി പ​രീ​ക്ഷ​: 15 ജോഡികൾക്കും പരീക്ഷ കൂൾ

ലഹരിക്കെതിരെ ഐഎച്ച്ആർഡിയുടെ ‘സ്നേഹത്തോൺ’ നാളെ രാവിലെ 100കേന്ദ്രങ്ങളിൽ

Mar 6, 2025 at 3:00 pm

Follow us on

തിരുവനന്തപുരം:ലഹരിയല്ല, ജീവിതമാണ് ഹരം എന്ന ആഹ്വാനവുമായി ഐഎച്ച്ആർഡിയുടെ ‘സ്നേഹത്തോൺ’ നാളെ നടക്കും. സംസ്ഥാനത്ത് നൂറോളം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വട്ടംകുളം, എടപ്പാൾ, പെരിന്തൽമണ്ണ വാഴക്കാട് മുതുവല്ലൂർ എന്നിവിടങ്ങളിൽ കൂട്ടയോട്ടം, സ്നേഹമതിൽ, സ്നേഹസംഗമം തുടങ്ങിയവ നടക്കുമെന്ന് കോ ഓർഡിനേറ്റർമാർ അറിയിച്ചു. കേരളത്തിലെ യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഐഎച്ച്ആർഡി സംസ്ഥാനത്തുടനീളം ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. നാളെ വെള്ളിയാഴ്ച രാവിലെ 7:30 ന് എല്ലാ കേന്ദ്രങ്ങളിലും പരിപാടികൾ നടക്കും.
വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ശുകപുരം സഫാരി ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം എടപ്പാൾ ടൗണിൽ സമാപിക്കും. തുടർന്ന് സ്നേഹമതിൽ സ്നേഹസംഗമം എന്നിവ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. എ. നജീബ് ഉദ്ഘാടനം ചെയ്യും

വട്ടംകുളം കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ കൂട്ടയോട്ടം ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കും. ബോധവൽക്കരണം തുടർന്ന് സ്നേഹ മതിൽ,സ്നേഹസംഗമം എന്നിവ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്യും

പെരിന്തൽമണ്ണ ഐ.എച്ച്.ആർ.ഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ വിവിധ ജനകീയ കൂട്ടായ്മകളെ ഉൾപെടുത്തി പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ ജനകീയ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തും. പെരിന്തൽമണ്ണ മുനിസിപ്പൽ ഹൈടെക് ഷോപ്പിംഗ് കോംപ്ലക്സിൽ ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും.

തുടർന്ന് അഷറഫ് മുന്നയുടെ ലഹരിക്കെതിരെ “അരുത്” ഏകാങ്ക നാടകവും തുടർന്ന് പെരിന്തൽമണ്ണ ട്രാഫിക് ജംഗ്ഷനിൽ നിന്നും തുടങ്ങി ബൈപാസ് അയിഷ കോംപ്ലക്സ് വരെ ഐ.എച്ച്.ആർ.ഡി സ്കൂൾ അദ്ധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ വിന്നർ മാർഷ്യൽ അക്കാദമി, ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് യൂണിറ്റ്, ഏർലി ബേർഡ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം നടക്കും.

വാഴക്കാട് കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ ചീനി ബസാറിൽ നിന്ന് വാഴക്കാട് ബസ്റ്റാൻഡിലേക്ക് കൂട്ടയോട്ടം നടത്തും .
തുടർന്ന് നടക്കുന്ന സ്നേഹ സംഗമത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കും. സിവിൽ എക്സൈസ് ഓഫീസർ പി എസ് സില്ല ക്ലാസ് എടുക്കും.

മുതുവല്ലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിന്റെ നേതൃത്വത്തിലുള്ള കൂട്ടയോട്ടം മുതുവല്ലൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബുരാജ് ഫ്ലാഗ് ഓഫ് ചെയ്യും. കൊണ്ടോട്ടിയിൽ സമാപിക്കും.

വാഴക്കാട് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള കൂട്ടയോട്ടം വാഴക്കാട് സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും. വാഴക്കാട് ബസ്റ്റാൻഡ് പരിസരത്ത് സമാപനവും സ്നേഹമതിൽ തീർക്കലും നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം കെ നൗഷാദ് ഉദ്ഘാടനം ചെയ്യും.

പ്രോഗ്രാം കോ -ഓർഡിനേറ്റർമാരായ വട്ടംകുളം കോളേജ് പ്രിൻസിപ്പൽ പി. അബ്ദുസമദ്, വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം എസ് ജിഷ തങ്കച്ചി എന്നിവരാണ് പരിപാടി വിശദീകരിച്ചത്.

Follow us on

Related News

വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം

വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസിന്റെ കൊലപാതക അന്വേഷണത്തിൽ...