തിരുവനന്തപുരം: കടുത്ത വേനലിൽ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സ്ഥലങ്ങളിൽ ചൂട് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നുമാണ് നിർദേശം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാഹാളുകളിൽ ജലലഭ്യത ഉറപ്പാക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികളും ചടങ്ങുകളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. വിനോദ സഞ്ചാരത്തിന് പോകുന്ന സ്കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 3വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അങ്കണവാടികളിൽ കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അങ്കനവാടി ജീവനക്കാരും ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

4വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാർച്ച് 16വരെ
തിരുവനന്തപുരം: പ്ലസ് ടു പാസായവർക്കുള്ള 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ്...