പ്രധാന വാർത്തകൾ
പുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

ഫെബ്രുവരി 24,25 തീയതികളിൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ അറിയാം

Feb 20, 2025 at 7:39 pm

Follow us on

തിരുവനന്തപുരം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വിവിധ ജില്ലകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വയനാട് ഒഴികെ 13 ജില്ലകളിലായി 30 തദ്ദേശ വാർഡുകളിലാണ് ഫെബ്രുവരി 24ന് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 24 25 തീയതികളിലാണ് വിവിധ വാർഡുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും അവധി പ്രഖ്യാപിച്ചത്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE

തിരുവനന്തപുരം

ജില്ലയിലെ  തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം, കരുംകുളം ഗ്രാമപഞ്ചായത്തിലെ  കൊച്ചുപള്ളി, പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ പുളിങ്കോട്, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ എന്നീ വാർഡുകളിൽ സ്ഥിതി ചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും വോട്ടെടുപ്പ് നടക്കുന്ന ഫെബ്രുവരി 24 (തിങ്കൾ)  ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.

പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 23, 24 എന്നീ തീയതികളിലും, വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 25നും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം

ഫെബ്രുവരി 24ന് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം അതാത് മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റ്യൂട്ടറി ബോഡികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. പോളിങ് സ്റ്റേഷനുകളായും കൗണ്ടിങ് സെന്ററുകളായും പ്രവര്‍ത്തിക്കുന്ന കല്ലുവാതുക്കല്‍ അമ്പലപ്പുറം 18ാം നമ്പര്‍ അങ്കണവാടി, കൊട്ടാരക്കര ഗവ. വി എച്ച് എസ് എസ് & എച്ച് എസ് ഫോര്‍ ഗേള്‍സ്, കരുനാഗപ്പള്ളി ഗവ. മോഡല്‍ എച്ച് എസ് എസ് എന്നിവയ്ക്ക് വോട്ടിങ്, കൗണ്ടിങ് ദിനങ്ങളായ ഫെബ്രുവരി 24, 25 തീയതികളില്‍ അവധിയായിരിക്കും. മറ്റു പോളിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 24ന് മാത്രമാണ് അവധി.

കൊട്ടാരക്കര നഗരസഭയിലെ 20ാം വാര്‍ഡ് കല്ലുവാതുക്കല്‍ (വനിത), അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ഏഴാം ഡിവിഷന്‍ അഞ്ചല്‍ (ജനറല്‍), കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എട്ടാം ഡിവിഷന്‍ കൊട്ടറ (ജനറല്‍), കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് കൊച്ചുമാംമൂട് (വനിത), ക്ലാപ്പന ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പ്രയാര്‍ തെക്ക് (ജനറല്‍), ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് പടിഞ്ഞാറ്റിന്‍കര (വനിത) എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 24ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 25ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും.

കോട്ടയം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രാമപുരം ഗ്രാമപഞ്ചായത്തിലെ ജി വി സ്‌കൂള്‍ വാര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 24ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന ഏഴാച്ചേരി ഗോവിന്ദവിലാസം യു പി സ്‌കൂളിന് ഫെബ്രുവരി 23, 24 തീയതികളില്‍ അവധിയായിരിക്കും. ജി വി സ്‌കൂള്‍ വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികള്‍ അനുവദിച്ചു നല്‍കണം.

മലപ്പുറം

കരുളായി പഞ്ചായത്തിലെ വാര്‍ഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാര്‍ഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായ പുള്ളിയില്‍ ദേവദാര്‍ സ്‌കൂള്‍, അമ്പലപ്പടി ഫസലെ ഉമര്‍ പബ്ലിക് സ്‌കൂള്‍, എടക്കുളം ജി എല്‍ പി സ്‌കൂള്‍ എന്നിവയ്ക്ക് ഫെബ്രുവരി 23നും 24നും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 24ന് അവധിയാണ്. പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമല്ല.

Follow us on

Related News