തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷകളിൽ എല്ലാ വിദ്യാർഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ലെന്നും അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ തുടർപഠനത്തിനായി ജയിപ്പിക്കേണ്ടതുള്ളൂവെന്നും സ്പീക്കർ എ.എൻ. ഷംസീർ. വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോൾ പത്താം ക്ലാസിൽ എല്ലാവർക്കും എ പ്ലസ് കൊടുക്കുകയാണ്. ഇത് ശരിയല്ല. എല്ലാവർക്കും എ പ്ലസ് കിട്ടുന്നതിനാൽ പ്ലസ് വൺ പ്രവേശനം കിട്ടാത്തപ്പോൾ സീറ്റിനായി വിദ്യാർഥികൾ എംഎൽഎമാരെ തേടിവരികയാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. എംഎൽഎമാർ എവിടുന്ന് സീറ്റുണ്ടാക്കി കൊടുക്കാനാണെന്നും സ്പീക്കർ ചോദിച്ചു. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങിലാണ് സ്പീക്കറുടെ വിമർശനം.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട് തുടക്കം
തിരുവനന്തപുരം:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട് തിരിതെളിയും....









