തിരുവനന്തപുരം:ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു. പരീക്ഷകളിൽ മാറ്റം വരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാറ്റിയ പരീക്ഷകകളുടെ വിവരങ്ങൾ താഴെ.
🌐 ഫെബ്രുവരി 25ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഹിന്ദി പരീക്ഷയും 9-ാം ക്ലാസ്സിലെ ഒന്നാം ഭാഷാ പേപ്പർ 2 പരീക്ഷയും മാർച്ച് 11ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
🌐25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷ 25/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന്നക്രമീകരിച്ചു.
ഉത്തരവ് ഡൗൺലോഡ് ചെയ്യാം
🌐25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 9-ാം ക്ലാസ്സിലെ ബയോളജി പരീക്ഷ 15/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
🌐 27/02/2025 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്ച്.എസ് അറ്റാച്ച്‌ഡ് യു.പി വിഭാഗം പരീക്ഷകൾ 24/02/2025 ന് രാവിലെ നടത്തും.
🌐27/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാ ം ക്ലാസ്സിലെ കലാകായിക പ്രവർത്തി പരിചയം 27/03/2025 ന് രാവിലെ നടത്തും.
🌐27/02/2025㎡ ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പരീക്ഷ 18/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുനക്രമീകരിച്ചു.
- എം.ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്: സെക്രട്ടറി പി.എസ്.സഞ്ജീവ്
- KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 10വരെ
- പരീക്ഷ ചോദ്യപേപ്പറുകൾ സ്കൂൾ ലോക്കറിൽ: സ്കൂൾ അധികൃതർക്കുള്ള നിർദേശങ്ങൾ ഇങ്ങനെ
- ഹയർ സെക്കന്ററി വാർഷിക പരീക്ഷ ചോദ്യപേപ്പർ വിതരണം ഇന്നുമുതൽ: പരീക്ഷകൾ മാർച്ച് 3മുതൽ
- ശ്രദ്ധിക്കുക..ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിലെ മാറ്റം