തിരുവനന്തപുരം:രാജ്യത്തെ സൈനിക് സ്കൂൾ പ്രവേശന പരീക്ഷ (AISSEE) തീയതി പ്രഖ്യാപിച്ചു. സ്കൂളുകളിലെ 6, 9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ 2025 ഏപ്രിൽ 5 ന് നടക്കും. പരീക്ഷ പേന പേപ്പർ രീതിയിലാണ് (OMR ഷീറ്റുകൾ അടിസ്ഥാനമാക്കി) നടത്തുന്നത്. ആറാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള യോഗ്യത
2023 മാർച്ച് 31 ലെ കണക്കനുസരിച്ച് 10 നും 12 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
എല്ലാ സൈനിക് സ്കൂളുകളിലും ആറാം ക്ലാസിൽ മാത്രമേ പെൺകുട്ടികൾക്ക് പ്രവേശനം ലഭ്യമാകൂ. 9-ാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക്
2025 മാർച്ച് 31ന് 13 നും 15 നും ഇടയിൽ പ്രായം വേണം. കൂടാതെ പ്രവേശന സമയത്ത് അംഗീകൃത സ്കൂളിൽ നിന്ന് 8-ാം ക്ലാസ് പാസായിരിക്കണം.
9-ാം ക്ലാസിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം ഒഴിവുകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കും.
ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായാണ് AISSEE പരീക്ഷ നടത്തുന്നത്. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലേക്കാണ് പ്രവേശനം.
- കിഫ്‌ബിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി നിയമനം: 12ഒഴിവുകൾ
- സംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക് അനുമതി
- വീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും
- 2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
- നബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍










