കൊല്ലം:ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ പ്രഥമ അത്‌ലറ്റിക് മീറ്റിന് തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. ലോക വനിതാ ബോക്‌സിങ് ചാമ്പ്യനും ധ്യാൻചന്ദ് അവാർഡ് ജേതാവുമായ ലേഖ കെ സി മീറ്റ് ഉദ്ഘാടനം ചെയ്ത് ദീപശിഖ തെളിയിച്ചു. വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി പി മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കേറ്റംഗങ്ങളായ ഡോ. സി ഉദയകല, ബിജു കെ മാത്യു, ഡോ.കെ ശ്രീവൽസൻ, ഡോ.എം ജയപ്രകാശ്, പരീക്ഷ കൺട്രോളർ ഡോ.ഗ്രേഷ്യസ് ജെ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. റസിയ ബീഗം, രജിസ്ട്രാർ സുനിത എ പി എന്നിവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം വർണ ശബളമായ മാർച്ച് പാസ്റ്റ് നടന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ നടക്കുന്ന അത്‌ലറ്റിക് മീറ്റിൽ പതിനെട്ടു മുതൽ 80 വയസ്സിന് മുകളിൽ വരെ പ്രായമുള്ള പഠിതാക്കൾ വിവിധ കായിക മൽസരങ്ങളിൽ പങ്കെടുക്കും.
- കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെ
- വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെ
- കലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്
- ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക് അവസരം
- സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനം