തിരുവനന്തപുരം: 2025ലെ പരീക്ഷാ കലണ്ടർ പിഎസ്സി പ്രസിദ്ധീകരിച്ചു. പൊതുപ്രാഥമിക പരീക്ഷകൾ, ഒറ്റത്തവണ പരീക്ഷകൾ, മുഖ്യപരീക്ഷകൾ എന്നിവയുടെ സമയക്രമം അടങ്ങിയ കലണ്ടർ വെബ്സൈറ്റ് വഴിയാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷ കലണ്ടറിൽ ഉൾപ്പെട്ട എല്ലാ തസ്തികകളുടെയും പരീക്ഷ സിലബസ് ഈ മാസം പകുതിയോടെ പ്രസിദ്ധീകരിക്കും. പ്രധാന പരീക്ഷ സമയങ്ങൾ താഴെ.
🌐ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ-ഏപ്രിൽ – ജൂൺ
🌐ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്-ഏപ്രിൽ – ജൂൺ
🌐ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)-ഏപ്രിൽ – ജൂൺ
🌐സിവിൽ എക്സൈസ് ഓഫിസർ-മേയ് – ജൂലൈ
🌐ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ -ജൂൺ – ആഗസ്റ്റ്
🌐സിവിൽ പൊലീസ് ഓഫിസർ-ജൂൺ – ആഗസ്റ്റ്
🌐അസിസ്റ്റൻറ് പ്രാഫസർ – മെഡിക്കൽ വിദ്യാഭ്യാസം-ജൂൺ – ആഗസ്റ്റ്
🌐അഗ്രികൾച്ചറൽ ഓഫിസർ-ജൂലൈ – സെപ്റ്റംബർ
🌐സ്റ്റാഫ് നഴ്സ്-ജൂലൈ – സെപ്റ്റംബർ
🌐ഡ്രൈവർ-ആഗസ്റ്റ് – ഒക്ടോബർ
🌐ഹൈസ്കൂൾ ടീച്ചർ-ആഗസ്റ്റ് – ഒക്ടോബർ.
🌐അസിസ്റ്റൻറ് സെയിൽസ്മാൻ-ആഗസ്റ്റ് – ഒക്ടോബർ
🌐അസിസ്റ്റൻറ് ഡെൻറൽ സർജൻ-സെപ്റ്റംബർ – നവംബർ
🌐ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ-ഒക്ടോബർ – ഡിസംബർ
ഈ വർഷം മെയ്-ജൂലൈ മാസങ്ങളിൽ നടക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയിൽ സെക്രട്ടേറിയറ്റ്/പി.എസ്.സി അസിസ്റ്റൻറ് തസ്തികയും ഉൾപ്പെടും. മുഖ്യപരീക്ഷ ഓഗസ്റ്റ് -ഡിസംബർ മാസങ്ങളിൽ നടക്കും. പ്രാഥമിക പരീക്ഷയുടെയും മുഖ്യപരീക്ഷയുടെയും സിലബസ് പരീക്ഷ കലണ്ടറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിരുദതല പൊതു പ്രാഥമിക പരീക്ഷയിൽ എസ്.ഐ, എ.പി.എസ്.ഐ, എക്സൈസ് ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളും ഉൾപ്പെടും. ഇവയുടെ മുഖ്യപരീക്ഷയും ആഗസ്റ്റ്-ഡിസംബർ കാലയളവിൽ നടക്കും. വിവിധ യൂനിഫോംഡ് തസ്തികകളിലേക്ക് പരീക്ഷകൾക്കുശേഷം നടക്കുന്ന കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം ജനുവരി 15ന് പ്രസിദ്ധീകരിക്കും.
കേരള ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടൻറ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ മെയ്-ജൂലൈ മാസങ്ങളിലായി നടക്കും. മുഖ്യപരീക്ഷ ആഗസ്റ്റ്-ഒക്ടോബർ മാസങ്ങളിലായിരിക്കും. ഈ തസ്തികയുടെ പൊതു പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും വിജ്ഞാപനത്തിൽ പറയുന്ന സിലബസ് അനുസരിച്ചായിരിക്കും. പ്രാഥമിക പരീക്ഷ ഒരു മണിക്കൂർ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. മുഖ്യപരീക്ഷക്ക് വിജ്ഞാപനത്തിൽ പറഞ്ഞതുപ്രകാരം സബ്ജക്റ്റ് മിനിമം നിർബന്ധമാണ്. എന്നാൽ, പ്രാഥമിക പരീക്ഷക്ക് ഈ നിബന്ധനയില്ല.