തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ ആലോചന. ബേസിക്, സ്റ്റാൻഡേഡ് എന്നിങ്ങനെ രണ്ടു നിലവാരത്തിലുള്ള പരീക്ഷകൾ നടത്താനാണ് സിബിഎസ്ഇയുടെ നീക്കം. നിലവിൽ കണക്കിന് ഇത്തരത്തിൽ രണ്ടു പരീക്ഷകൾ നടത്തുന്നുണ്ട്. അടിസ്ഥാന കാര്യങ്ങൾ മാത്രമാണ് ബേസിക് വിഭാഗത്തിൽ ഉണ്ടാകുക. വിഷയം കൂടുതൽ ആഴത്തിൽ പഠിക്കുന്നവർക്ക് സ്റ്റാൻഡേഡ് പരീക്ഷ എഴുതാം. വിഷയം തുടർന്നു പഠിക്കണമെന്ന് ആഗ്രഹിക്കുന്നവർ സ്റ്റാൻഡേഡ് പരീക്ഷയാണ് എഴുതേണ്ടത്. ഇക്കാര്യം സിബിഎസ്ഇ കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തു കഴിഞ്ഞു.
ഗവേണിങ് ബോഡിയുടെ അന്തിമ അംഗീകാരമായാൽ 2026-27 അധ്യയന വർഷം മുതൽ രണ്ടു പരീക്ഷയെന്ന രീതി നടപ്പാക്കുമെന്നാണ് വിവരം.
- എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല
- ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം
- കോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ 31വരെ
- നിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപ
- മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെ