പ്രധാന വാർത്തകൾ
ഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

പ്രൊഫിഷ്യൻസി അവാർഡിനായി 28.30 ലക്ഷം അനുവദിച്ചു: എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരും അർഹർ

Nov 15, 2024 at 5:00 pm

Follow us on

തിരുവനന്തപുരം:സാമൂഹിക നീതി വകുപ്പ് സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന നടപ്പാക്കുന്ന പ്രൊഫിഷ്യൻസി അവാർഡ് പദ്ധതിയിൽ 566 പേർക്കായി 28.30 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ആർ.ബിന്ദു. 5000 രൂപ വീതമുള്ള പ്രൊഫിഷ്യൻസി അവാർഡ് തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചിട്ടുഉണ്ടെന്നും മന്ത്രി അറിയിച്ചു. 2024 മാർച്ചിൽ നടന്ന എസ് എസ് എൽ സി / ഹയർ സെക്കന്ററി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ളതാണ് പ്രൊഫിഷ്യൻസി അവാർഡ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുനവർക്ക് മാർക്ക് നിബന്ധന ബാധകമാക്കിയിട്ടില്ല. എസ്എസ്എൽസി വിഭാഗത്തിൽ 341 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 225 പേരുമാണ് ഇക്കുറി പ്രൊഫിഷ്യൻസി അവാർഡിന് അർഹത നേടിയത്. എല്ലാ വിഭാഗം ഭിന്നശേഷിക്കാരെയും ചേർത്തുപിടിക്കുകയെന്ന നയത്തിൻ്റെ ഭാഗമായാണ് കടുത്ത സാമ്പത്തിക പരിമിതികൾക്കുള്ളിലും ഇതുൾപ്പെടെയുള്ള ക്ഷേമ-ആശ്വാസ നടപടികൾ കൈക്കൊണ്ടുവരുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഗുണഭോക്താക്കളുടെ പട്ടികയും വിവരങ്ങളും http://hpwc.kerala.gov.in വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471-2322065, 9497281896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

Follow us on

Related News