പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് നാളെ കൊടിയിറങ്ങും: സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Nov 10, 2024 at 2:00 pm

Follow us on

എറണാകുളം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിച്ച സംസ്ഥാനസ്‌കൂള്‍ കായികമേളയ്ക്ക് നാളെ കൊടിയിറങ്ങും. സമാപന സമ്മേളനം തിങ്കളാഴ്ച വൈകിട്ട് 4 ന് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായിക മേളയിൽ ആദ്യമായി ഏര്‍പ്പെടുത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കായിക താരങ്ങള്‍ക്കായി നടത്തിയ ഇന്‍ക്ലൂസീവ് സ്റ്റോര്‍ട്‌സ്, ഗള്‍ഫ് മേഖലയിലെ സൂളുകളില്‍ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവ ഇത്തവണത്തെ കായികമേളയുടെ പ്രത്യേകതയായിരുന്നു. സംസ്ഥാന സ്‌കൂള്‍കായിക മേളയില്‍ ആദ്യമായാണ് ചീഫ് മിനി സ്റ്റേഴ്‌സ് എവര്‍റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയത്..
സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം.വിജയന്‍, നടന്‍ വിനായകന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി.രാജീവ്, വി.എന്‍. വാസവന്‍, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാന്‍,
ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍, വി. അബ്ദുറഹ്‌മാന്‍, ജി.ആര്‍. അനില്‍, പി. പ്രസാദ്, വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പി.മാരായ ഹൈബി ഈഡന്‍, അഡ്വ. ഹാരിസ് ബീരാന്‍, ജെബി മേത്തര്‍, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, എം.എല്‍.എ മാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജിന്‍, എല്‍ദോസ് പി. കുന്നപ്പിള്ളി, റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, അനൂപ് ജേക്കബ്, അഡ്വ. മാത്യു കുഴല്‍നാടന്‍, ആന്റണി ജോണ്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കെ.ജെ. മാക്‌സി, കെ. ബാബു, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, അഡീഷണല്‍ ഡയറക്ടര്‍ ഹണി ജി. അലക്‌സാണ്ടര്‍, ജില്ലാ കളക്ടര്‍ എന്‍. എസ്.കെ. ഉമേഷ്, സ്‌പോര്‍ട്ട്‌സ് ഓര്‍ഗനൈസര്‍ ഡോ. സി.എസ്. പ്രദീപ്, കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന കലാവിരുന്നും അത്‌ലറ്റിക് പരേഡും ഉണ്ടായിരിക്കും.

Follow us on

Related News