പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

കാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെ

Jul 13, 2024 at 10:00 am

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക തസ്തികയിൽ ഒട്ടേറെ ഒഴിവുകൾ. ജൂലൈ 30 വരെ അപേക്ഷിക്കാം. ആകെ 79 ഒഴിവുകളാണുള്ളത്. വിവിധ പഠന വകുപ്പുകളിലേക്ക് സ്ഥിരനിയമനമാണ് നടക്കുക. പ്രഫസര്‍ : 17, അസോസിയേറ്റ് പ്രൊഫസര്‍:33, അസിസ്റ്റന്റ് പ്രൊഫസര്‍ -29 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിലോസഫി, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ലൈബ്രറി & ഇന്‍ഫര്‍മേഷന്‍ സയന്‍സ്, സുവോളജി, മാത്തമാറ്റിക്‌സ്, സ്‌കൂള്‍ ഓഫ് ഫോക് ലോര്‍ സ്റ്റഡീസ്, സെന്റര്‍ ഓഫ് വിമന്‍ സ്റ്റഡീസ്, സംസ്‌കൃതം, ഫിസിക്‌സ്, സൈക്കോളജി, ഇക്കണോമിക്‌സ്, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിൽ പ്രൊഫസറും, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, ബോട്ടണി, കെമിസ്ട്രി, മലയാളം, ഇക്കണോമിക്‌സ്, ഹിന്ദി, ഇംഗ്ലീഷ്, വിമന്‍ സ്റ്റഡീസ്, എജ്യുക്കേഷന്‍, സുവോളജി, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്, ലൈബ്രറി സയന്‍സ്, ഫിലോസഫി, ഫിസിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ലൈഫ് സയന്‍സ്, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍, ഹിസ്റ്ററി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ എന്നിവയിൽ അസോസിയേറ്റ് പ്രൊഫസറും, അറബിക്, ബോട്ടണി, ബയോടെക്‌നോളജി, കെമിസ്ട്രി, കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഡ്യുക്കേഷന്‍, ഇംഗ്ലീഷ്, ഹിന്ദി, ലൈഫ് സയന്‍സ്, മലയാളം, മാത്തമാറ്റിക്‌സ്, നാനോ സയന്‍സ് & ടെക്‌നോളജി, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, സ്‌കൂള്‍ ഓഫ് ഡ്രാമ & ഫൈന്‍ ആര്‍ട്‌സ്, ബോട്ടണി, റഷ്യന്‍ & കമ്പാരിറ്റീവ് ലിറ്ററേച്ചര്‍ എന്നിവയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളുമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്കു യോഗ്യത, അപേക്ഷ സസംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് http://uoc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News