ആഗോളതാപനം: വിദ്യാർത്ഥികൾക്കുള്ള പ്രൊജക്ട് മത്സര അപേക്ഷ 10വരെ

May 9, 2024 at 9:00 am

Follow us on

തിരുവനന്തപുരം: ഡോ. എ.സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സുഹൃത്കുമാർ ലൈബ്രറി & റിസേർച്ച് സെന്ററും കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി കുട്ടികൾക്കായി നടത്തുന്ന പ്രൊജക്ട് മൽസരത്തിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. പങ്കെടുക്കുന്നവർ ആഗോളതാപനം തടയാവുന്ന തരത്തിൽ മാലിന്യസംസ്കരണം, കൃഷി, വനവൽകരണം, ജലസംരക്ഷണം, ഊർജ്ജം തുടങ്ങിയ മേഖലകളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയുന്ന, പ്രായോഗിക, ന്യൂതന, പ്രവർത്തനങ്ങൾ സംബന്ധിച്ച് പദ്ധതിനിർദ്ദേശം തയ്യാറാക്കി അവതരിപ്പിക്കണം. 13 നും 17 നും ഇടയിൽ പ്രായമുള്ള, നാലുപേരിൽ കൂടാത്ത, കുട്ടികളുടെ സംഘങ്ങൾക്ക് പങ്കെടുക്കാം. ഒറ്റയ്ക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 2024 മേയ് 10-ന് വൈകുന്നരം 5 മണിക്കു മുൻപ് ഇതോടൊപ്പമുള്ള ഗൂഗിൾ ഫോമിൽ അപേക്ഷിക്കാം. പങ്കെടുക്കുന്നവർ തങ്ങളുടെ പദ്ധതിനിർദ്ദേശം പവ്വർ പോയിന്റായി 18-5-2024-ന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ അവതരിപ്പിക്കണം. ഏറ്റവും മെച്ചപ്പെട്ട നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നവർക്ക് സമ്മാനവും തുടർപ്രവർത്തനങ്ങൾക്കുള്ള ഫെലോഷിപ്പും നൽകും. പരിപാടിയിൽ മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സംബന്ധിക്കും. അപേക്ഷിക്കാനുള്ള ഗൂഗിൾ ഫോം:
https://docs.google.com/forms/d/e/1FAIpQLScorJrIxGxp_CUWIjB-SBcLV-AhpEf7Zm_5fTuY1Dfa6A0_CA/viewform?vc=0&c=0&w=1&flr=0

Follow us on

Related News