പ്രധാന വാർത്തകൾ
ഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടിബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

എസ്എസ്എൽസി പരീക്ഷ എഴുതാതിരുന്നത് 101 വിദ്യാർത്ഥികൾ: എല്ലാവരും എഴുതിയത് കാഞ്ഞങ്ങാട്

Mar 25, 2024 at 5:04 pm

Follow us on

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്‌ത 4,27,153 വിദ്യാർത്ഥികളിൽ പരീക്ഷക്ക് ഹാജരാകാതിരുന്നത് 101 വിദ്യാർഥികൾ. എസ്എസ്എൽസി പരീക്ഷയുടെ സമാപനത്തിന് ശേഷം മന്ത്രി വി.ശിവൻകുട്ടിയാണ് കണക്ക് പുറത്ത് വിട്ടത്. 4,27,052 വിദ്യാർത്ഥികൾ ഈ വർഷം എസ്എസ്എൽസി പരീക്ഷയെഴുതി. എല്ലാ കുട്ടികളും പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലാ കാഞ്ഞങ്ങാട് ആണ്. 4,27,052 വിദ്യാർത്ഥികളുടെ 38,43,468 ഉത്തരക്കടലാസ്സുകളുടെ മൂല്യ നിർണ്ണയം സംസ്ഥാനത്തെ 70 മൂല്യനിർണ്ണയക്യാമ്പുകളിലായി 2024 ഏപ്രിൽ 3 മുതൽ 20 വരെയുള്ള തീയതികളിലായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം വിജയാശംസകൾ നേർന്നു.


മാർച്ച് 4 മുതൽ ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ കേരളത്തിലെ 2955 ഉം ഗൾഫ് മേഖലയിലെ 7 ഉം ലക്ഷദ്വീപിലെ 9 ഉം ഉൾപ്പെടെ ആകെ 2791 പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് നടന്നത്.

Follow us on

Related News