തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി തസ്തികയിലേക്ക് ഇപ്പപ്പോൾ അപേക്ഷിക്കാം. ആകെ 30 ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി (GET) തസ്തികയാണ് ഉള്ളത്. ഉയർന്ന പ്രായം 27 വയസ്. ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഐസിടിഇ അല്ലെങ്കിൽ ഇന്ത്യാ ഗവൺമെൻ്റ് അംഗീകരിച്ച ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ ബന്ധപ്പെട്ട ബ്രാഞ്ചിൽ / അച്ചടക്കത്തിൽ എഞ്ചിനീയറിംഗ് ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000- 1,40,000/- വരെയാണ് ശമ്പളം. എഴുത്തു പരീക്ഷയിലൂടെയും വ്യക്തിഗത അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 13 ആണ്. കൂടുതൽ വിവരങ്ങൾ https://www.ecil.co.in ൽ ലഭ്യമാണ്.
പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളം
തിരുവനന്തപുരം:പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികളിലേക്ക് നിയമനം നടത്തുന്നു....









