തിരുവനന്തപുരം:വിവിധ തസ്തികളിലെ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. നഴ്സ്, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ, ഓവർസിയർ/ഡ്രാഫ്റ്റ്സ്‌മാൻ, ഫാർമസിസ്റ്റ് തുടങ്ങി 22 തസ്തികകളിലെ നിയമനത്തിനുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് http://keralapsc.gov.in വഴി അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 3ആണ്. കൂടുതൽ വിവരങ്ങൾ http://keralapsc.gov.in ൽ ലഭ്യമാണ്. തസ്തികകളും മറ്റു വിവരങ്ങളും താഴെ
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
🔵 ലക്‌ചറർ ഇൻ ആർക്കിടെക്ചർ, ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്‌ചർ, (ഗവ. പോളിടെക്നിക്), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ), ലക്‌ചറർ ഇൻ വീണ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ ഗ്രേഡ് II, രണ്ടാംഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), അക്കൗണ്ടന്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്-II.
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
🔵 മിഡ് വൈഫ് ഗ്രേഡ് II, ഫാർമസിസ്റ്റ് ഗ്രേഡ് II, ഓക്‌സിലറി നഴ്സ്, സ്‌കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II, ഡ്രൈവർ ഗ്രേഡ് II (ഹെവി) (വിമുക്തഭടന്മാർ മാത്രം), ഫാരിയർ (വിമുക്തഭടൻമാരിൽനിന്ന് മാത്രം).
എൻസിഎ വിജ്ഞാപനം (സംസ്ഥാനതലം)
🔵 അസി. സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ജൂനിയർ കൺസൾട്ടന്റ് (ജനറൽസർജറി), അസിസ്റ്റന്റ് പ്രഫസർ ഇൻ മൈക്രോബയോളജി, ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, അസിസ്റ്റന്റ് ഗ്രേഡ്-2, ഡ്രൈവർ- കം-ഓഫീസ് അറ്റൻഡന്റ് (എൽഎംവി)