പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കം: ഒരുക്കങ്ങൾ പൂർത്തിയായി

Feb 29, 2024 at 10:00 am

Follow us on

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ (മാർച്ച്‌ 01) തുടക്കമാകും. മാർച്ച് ഒന്നുമുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 4,41,213 ആണ്. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഒന്നും രണ്ടും വർഷ പരീക്ഷകൾക്കായി 2017 പരീക്ഷ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു. ഇതിൽ 1994 പരീക്ഷാ കേന്ദ്രങ്ങൾ കേരളത്തിലും 08 പരീക്ഷാ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിലും 08 പരീക്ഷാ കേന്ദ്രങ്ങൾ ലക്ഷദ്വീപിലും 06 പരീക്ഷാ കേന്ദ്രങ്ങൾ മാഹിയിലുമാണ്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ചീഫ് സൂപ്രണ്ടുമാരെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ചു കഴിഞ്ഞു. ചീഫ് സൂപ്രണ്ടുമാരുടെ ജില്ലാതല യോഗങ്ങൾ പരീക്ഷ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നേരത്തെ പൂർത്തിയായിരുന്നു. ഹയർ സെക്കന്ററി പരീക്ഷകളുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം നടത്താനായി 52 സിംഗിൾ വാല്വേഷൻ ക്യാമ്പും 25 ഡബിൾ വാല്വേഷൻ ക്യാമ്പും ഉൾപ്പെടെ ആകെ 77 കേന്ദ്രീകൃത മൂല്യ നിർണ്ണയ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഹയർ സെക്കന്ററി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ നേരത്തെ പൂർത്തിയായിട്ടുണ്ട്. പ്രായോഗിക പരീക്ഷാ സ്‌കോർ എൻട്രി അന്തിമ ഘട്ടത്തിലാണ്.

Follow us on

Related News