പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

Jan 7, 2024 at 5:30 pm

Follow us on

ചെന്നൈ: ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. ജനുവരി നാലു മുതൽ ഏഴ് വരെ നടന്ന ചാമ്പ്യൻഷിപ്പിൽ 53 പോയിന്റുകൾ നേടിക്കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ മുത്തമിട്ടത്. രണ്ടാംസ്ഥാനത്ത് 48 പോയിന്റ് സഹിതം മംഗളൂർ യൂണിവേഴ്സിറ്റിയും മൂന്നാംസ്ഥാനത്ത് 47 പോയിന്റ് സഹിതം മദ്രാസ് യൂണിവേഴ്സിറ്റിയും നാലാം സ്ഥാനത്ത് 42 പോയിന്റ് സഹിതം എംജി യൂണിവേഴ്സിറ്റിയും കൈവരിച്ചു. ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ്ണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും 5 വെങ്കല മെഡലുകളും നേടി കൊണ്ടാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കിരീടത്തിലേക്ക് വിജയ കുതിപ്പു നടത്തിയത് . ട്രിപ്പിൽ ജമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി ക്രൈസ്റ്റ് കോളേജ് വിദ്യാർഥി സെബാസ്റ്റ്യൻ വിഎസ് സ്വർണ മെഡൽ നേടിയപ്പോൾ സെന്റ്. തോമസ് കോളേജ് തൃശ്ശൂരിലെ അനസ്. എൻ വെങ്കല മെഡൽ നേടി. 4×100 മീറ്റർ റിലേ മത്സരത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വർണ്ണ മെഡൽ നേടി. 4x 100 മീറ്റർ റിലേ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിക്ക് വേണ്ടി സെൻ .തോമസ് കോളേജിലെ വിദ്യാർത്ഥികളായ അജിത്ത് ജോൺ,ജീവൻ കുമാർ എന്നിവരും ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം,ശ്രീകൃഷ്ണ കോളേജ് വിദ്യാർത്ഥിയായ മുഹമ്മദ്‌ സജീൻ ചേർന്നു സ്വർണ മെഡൽ നേടി കൊടുത്തു. തുടർന്ന് നടന്ന 4×400 മീറ്റർ മിക്സഡ് റിലേ മത്സരത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി വള്ളി മെഡൽ നേടി. സെന്റ്.താമസ് കോളേജ് തൃശ്ശൂരിലെ ഷൈജാൻ എൻ.പി മുഹമ്മദ് റിസ്വാൻ, ക്രൈസ്റ്റ് കോളേജിലെ അനശ്വര. കെ, വിമല കോളേജിലെ ശില്പ ഇടികുള, ചിറ്റൂർ കോളേജിലെ ശരത് എസ് എന്നുവരിലൂടെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മിക്സർ റിലേയിൽ വെള്ളിമെഡൽ നേടിയത്. 1500 മീറ്റർ മത്സരത്തിൽ സെന്റ്.തോമസ് കോളേജ് തൃശ്ശൂരിലെ ആദർശ് ഗോപി വെള്ളിമെഡൽ നേടിയിരുന്നു.

ഡിസ്കസ് മത്സരത്തിൽ സെന്റ് തോമസ് കോളേജ് തൃശൂരിലെ വിദ്യാർത്ഥിയായ അലക്സ്. പി. തങ്കച്ചൻ വെങ്കലമെഡൽ നേടിയപ്പോൾ സെന്റ്. തോമസ് കോളേജ് തൃശ്ശൂരിലെ വിദ്യാർത്ഥി കൂടിയായ അനൂപ് വത്സൻ ജാവലിൻ ത്രോയിൽ വെങ്കല മെഡൽ നേടി 20 കിലോമീറ്റർ വാക്കിങ് മത്സരത്തിൽ സെന്റ്. തോമസ് കോളേജ് തൃശൂർ വിദ്യാർത്ഥി പ്രവീൺ കെ പി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി വെങ്കല മെഡൽ നേടിയപ്പോൾ പോൾ വാട്ട് മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വേണ്ടി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിലെ അലൻ ബിജു വെങ്കല മെഡൽ നേടി. 200 മീറ്റർ മത്സരത്തിൽ സെന്റ്. തോമസ് കോളേജ് തൃശ്ശൂരിലെ അജിത് ജോൺ വെങ്കല മെഡൽ നേടി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീം മാനേജർ ഡോ. ശ്രീജിത്ത്‌ രാജ്‌ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ സെന്റ്. തോമസ് കോളേജ് തൃശൂർ മുഖ്യ പരിശീലകൻ സെന്റ്. തോമസ് കോളേജിലെ കേരള സ്റ്റേറ്റ് സ്പോർട്സ് കൌൺസിൽ കോച്ച് ശ്രീ. സേവിയർ പൗലോസ് , സഹ പരിശീലകർ ശ്രീ. മധു. സി. ആർ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, ശ്രീ.അജിത്. ടി. എ സെന്റ്. തോമസ് കോളേജ് തൃശൂർ , ശ്രീ.അനന്തു. എം. സ്‌ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി. 110 മീറ്റർ ഹഡിൽസ് മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി രഹിൽ സകീർ അഞ്ചാം സ്ഥാനവും , 100 മീറ്റർ മത്സരത്തിൽ സെന്റ്. തോമസ് കോളേജ് തൃശൂർ വിദ്യാർത്ഥി അജിത് ജോൺ അഞ്ചാം സ്ഥാനവും കൈവരിച്ചിരുന്നു. ഹൈ ജമ്പ് മത്സരത്തിൽ സെന്റ്. തോമസ് കോളേജ് തൃശൂർ വിദ്യാർത്ഥി ദിൽഷിത് ടി. എൻ ആറാം സ്ഥാനത്തു ഫിനിഷ് ചെയ്തു. മത്സര ശേഷം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീം ചെന്നൈയിൽ നിന്നും നാട്ടിലേക്കു യാത്ര തിരിച്ചു. ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥി സെബാസ്റ്റ്യൻ. വി. സ് നെ ചാമ്പ്യൻഷിപ്പിലെ മികച്ച അത് ലേറ്റായി തിരഞ്ഞെടുത്തു.

Follow us on

Related News