തിരുവനന്തപുരം:സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി.
കാറ്റഗറി നമ്പർ 494/2023 മുതല്‍ 519/2023 വരെ തസ്തികകളിലേക്കുള്ള അപേക്ഷ സമയമാണ് ജനുവരി 5വരെ നീട്ടിയത്. വിമൻ എക്സൈസ് ഓഫിസര്‍, അസി. ഇൻഷുറൻസ് മെഡിക്കല്‍ ഓഫിസര്‍ എന്നിങ്ങനെ 26 കാറ്റഗറിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. പുതിയ അറിയിപ്പ് അനുസരിച്ച് വെള്ളിയാഴ്ച രാത്രി 12 വരെ അപേക്ഷ നൽകാം.
അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ...









