പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഹയർ സെക്കന്ററിയിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റി വയ്ക്കണം: കർശന നിർദേശം

Dec 9, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ ആഴ്ചയിൽ രണ്ട് പിരിയഡുകൾ ഫിസിക്കൽ എജുക്കേഷനായി മാറ്റിവയ്ക്കണമെന്ന് നിർദ്ദേശം. ആഴ്ചയിൽ രണ്ട് പിരിയഡുകൾ വീതം ഓരോ ബാച്ചിനും ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുളായി മാറ്റണമെന്നാണ് അക്കാദമിക് ജോയിന്റ് ഡയറക്ടർ ആർ. സുരേഷ്കുമാർ പുറത്തിറക്കിയസർക്കുലറിൽ പറയുന്നത്. ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ശാരീരികക്ഷമത ഉറപ്പ് വരുത്തുന്ന രീതിയിൽ സ്പോർട്‌സ് ആക്ടിവിറ്റികളിലും കളികളിലും പങ്കെടുക്കുന്നതിനുള്ള അവസരം നൽകുന്നതിന് വേണ്ടിയാണ് രണ്ട് പിരീഡുകൾ മാറ്റിവച്ചിട്ടുള്ളത്. എന്നാൽ പല സ്ക്കൂളുകളിലും ആ പിരീഡുകളിൽ വിദ്യാർത്ഥികൾക്ക് അതിനുള്ള അവസരം നൽകുന്നില്ല എന്ന പരാതികൾ ഉണ്ടാവുന്നുണ്ട്. ബാലവകാശകമ്മീഷൻ ഇക്കാര്യത്തിൽ ഇടപെടുകയുണ്ടായി. ഈ സാഹചര്യത്തിൽ ഹയർസെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്ക് ടൈം ടേബിൾ പ്രകാരം അനുവദിച്ചിട്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ പിരീഡുകൾ അതിനു വേണ്ടി മാത്രമായി വിനിയോഗിക്കണമെന്നും സർക്കുലറിൽ പറയുന്നു. സ്ക്കൂളിനെ ഒരു യൂണിറ്റായി കണക്കാക്കുന്ന രീതിയിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ കായികാധ്യാപകന്റെ/കായികാധ്യാപികയുടെ സേവനം ഇതിനായി വിനിയോഗിക്കാം. അല്ലെങ്കിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്ന് തന്നെ ആയതിനുള്ള മേൽനോട്ട ചുമതല വിവിധ അധ്യാപകർക്കായി നൽകുകയോ ചെയ്യുന്ന രീതിയിൽ പ്രിൻസിപ്പൽമാർ നടപടികൾ സ്വീകരിക്കാം.

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...