തിരുവനന്തപുരം:അടുത്ത വർഷം മുതൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ തലത്തിൽ ഏകീകൃത കൗൺസലിങ് നടപ്പാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതി. സംസ്ഥാന, ദേശീയ കോട്ടകളിലേക്കു ഒറ്റ ര ജിസ്ട്രേഷനും കൗൺസലിങ്ങുമെന്ന രീതിയിലേക്ക് മാറാൻ എൻഎംസി കൗൺസിൽ യോഗത്തിൽ അനുമതിയായി. എംബിബിഎസ് പ്രവേശന നടപടികളിലെ കാലതാമസം ഒഴിവാക്കാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. രാജ്യത്ത്
മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ (എം സിസി) നേതൃത്വത്തിലാകും പ്രവേശന നടപടികൾ നടത്തുക. എന്നാൽ പുതിയ രീതി സംസ്ഥാനങ്ങളുടെ അധികാരത്തിലോ സംവരണ വ്യവസ്‌ഥകളി ലോ മാറ്റമുണ്ടാക്കില്ല. നിലവിൽ ഓരോ റൗണ്ടിലും അഖിലേന്ത്യാ കൗൺസലിങ് പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാന കൗൺസലിങ് നടക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ കൗൺസലിങ് നടപടികൾ സമാന്തരമായി നടക്കും. പൊതു വെബ്സൈറ്റിലൂടെ പ്രത്യേകം അപേക്ഷ കൾ നൽകാം. ഓരോ സംസ്‌ഥാനത്തിൻ്റെയും മാനദണ്ഡം അനുസരിച്ചുള്ള രേഖകൾ സമർപ്പിച്ചാൽ മതി. കൗൺസലിങ്ങിനു ശേഷം ഒഴിവുള്ള എല്ലാ സീറ്റുകളും പൊതുവായി സ്ട്രേ വേക്കൻസി റൗണ്ടിലേക്കു മാറ്റും. സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഇതോടെ ഇല്ലാതാകുമെന്നാണു പ്രതീക്ഷ. സ്വകാര്യ മെഡിക്കൽ കോ ളജുകൾ സീറ്റുകൾ വിൽക്കുന്ന രീതിയും ഒഴിവാക്കാൻ കഴിയും.
നിലവിൽ ഗവ. മെഡിക്കൽ കോളജുകളിലെ 15% അഖിലേന്ത്യാ ക്വോട്ടയിലേക്കും കൽപിത സർവകലാ ശാലകളിലെ മുഴുവൻ സീറ്റുകളിലേക്കും അഖിലേന്ത്യാ കൗൺസിലിങ്ങാണ്. ഗവ. മെഡിക്കൽ കോളജുകളിലെ ബാക്കി 85ശതമാനംസീറ്റുകളിലേക്കു സംസ്ഥാന കൗൺസലിങ് വേറെയും.
അഖിലേന്ത്യാ കൗൺസലിങ്ങിനു മെഡിക്കൽ കൗൺ സലിങ് കമ്മിറ്റിയിലും (എംസിസി) സംസ്ഥാന കൗൺ സലിങ്ങിനു സംസ്‌ഥാന തലത്തിലും വെവ്വേറെ റജി സ്‌റ്റർ ചെയ്യേണ്ടതുണ്ടായിരുന്നു. ഒന്നിലേറെ തവണ റജിസ്ട്രേഷൻ ഒഴിവാകുന്നത് വി ദ്യാർഥികൾക്ക് ആശ്വാസമാകുമെന്ന് അധികൃതർ ചൂണ്ടി ക്കാട്ടുന്നു. ഇക്കുറി ജൂലൈയിൽ ആരംഭിച്ച കൗൺസലിങ് നടപ ടികൾ കഴിഞ്ഞമാസമാണു പൂർത്തിയായത്.
ഈ കാലതാമസം വിദ്യാർഥികളുടെ പഠനത്തെ വരെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ സംവിധാനം നടപാക്കുന്നത്.