പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

റെയിൽ വികാസ് നിഗം ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഡിസംബർ 5വരെ

Nov 21, 2023 at 5:00 am

Follow us on

തിരുവനന്തപുരം:റെയിൽ വികാസ് നിഗം ലിമിറ്റഡിൽ മാനേജർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആകെ 50 ഒഴിവുകളാണ് ഉള്ളത്. സ്ഥിരം നിയമനമാണ്. ഡിസംബർ 5വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും
http://rvnl.org സന്ദർശിക്കുക.

തസ്തികകൾ
🔵മാനേജർ (എസ് ആൻഡ് ടി). 50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 40 വയസ്. 50,000 രൂപ മുതൽ 1,60,000 രൂപവരെ.
🔵ഡപ്യൂട്ടി മാനേജർ (എസ് ആൻഡ് ടി) 50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 5 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 35 വയസ്. 40,000 രൂപ മുതൽ 1,40,000 രൂപവരെ ശമ്പളം.
🔵അസിസ്റ്റന്റ് മാനേജർ (എസ് ആൻഡ് ടി) 50ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, 6 വർഷ പരിചയം. പ്രായ പരിധി 35 വയസ്. 30,000 രൂപ മുതൽ 1,20,000 രൂപവരെ.


🔵മാനേജർ(സിവിൽ) 50ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 40 വയസ്. 50,000 രൂപ മുതൽ 1,60,000 രൂപവരെയാണ് ശമ്പളം.
🔵ഡപ്യൂട്ടി മാനേജർ (സിവിൽ) 50 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. 5 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായ പരിധി 35 വയസ്. 40,000 രൂപ മുതൽ 1,40,000 രൂപവരെ.
🔵അസിസ്റ്റന്റ് മാനേജർ (സിവിൽ). 50 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 6 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായ പരിധി 35 വയസ്. 30,000 രൂപ മുതൽ 1,20,000 രൂപവരെ ശമ്പളം.
🔵മാനേജർ (ഇലക്ട്രിക്കൽ). 50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 9 വർഷത്തെ പ്രവർത്തി പരിചയം വേണം. പ്രായപരിധി 40 വയസ്. 50,000 രൂപ മുതൽ 1,60,000 രൂപവരെ ശമ്പളം.
🔵ഡപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) 50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം വേണം. 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം. പ്രായ പരിധി 35 വയസ്. 40,000 രൂപ മുതൽ 1,40,000 രൂപവരെ ശമ്പളം.
🔵അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) 50 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 3 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. 6 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്. 30,000 രൂപ മുതൽ 1,20,000 രൂപവരെ ശമ്പളം.

Follow us on

Related News