തിരുവനന്തപുരം:നവകേരള സദസ്സിന്റെ ആവശ്യങ്ങൾക്ക് സംസ്ഥാനത്തെ സ്കൂൾ ബസ്സുകൾ വിട്ടുനൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത്. ഉത്തരവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കെഎസ്‌യു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിലേക്ക് ജനങ്ങൾക്ക് എത്താൻ സ്കൂൾ ബസ്സുകൾ വിട്ടു നൽകണമെന്ന് പ്രധാനാധ്യാപകർക്ക് നിർദേശം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. നവകേരള സദസ്സിൽ സർക്കാർ, എയ്ഡഡ് അധ്യാപകരും പങ്കെടുക്കണമെന്ന് ഹയർ സെക്കൻഡറി കണ്ണൂർ മേഖലാ ഉപമേധാവി സർക്കുലറും ഇറക്കിയിരുന്നു. ഇതിനെതിരെയാണ് കെഎസ്‌യു രംഗത്തെത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിലേക്ക് പൊതുജനങ്ങൾക്ക് എത്താനുള്ള സൗകര്യം പരിഗണിച്ച് ബസ് ആവശ്യമെങ്കിൽ വിട്ടുനൽകണം എന്നാണ് നിർദേശം. ബസിന്റെ ഇന്ധന ചെലവും ഡ്രൈവറുടെ കൂലിയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ്സ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്നത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...