കാലടി:ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രതിമാസ വേതനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ)നിയമനം നടത്തുന്നു. വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഉയർന്ന പ്രായപരിധി 50വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്പളംഃ പ്രതിദിനം 740/-രൂപ നിരക്കിൽ പ്രതിമാസം പരമാവധി 19,980/-രൂപ. ജനറൽ വിഭാഗത്തിന് 100രൂപയാണ് അപേക്ഷാഫീസ്. എസ്. സി./എസ്. ടി. വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 50രൂപ മതിയാകും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 20. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, വിമുക്തഭടനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ പകർപ്പ് നവംബർ 24ന് മുമ്പായി സർവ്വകലാശാലയിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് http://ssus.ac.in. സന്ദർശിക്കുക.

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ
തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ്...