തിരുവനന്തപുരം:കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് “പഠനത്തോടൊപ്പം സമ്പാദ്യം” എന്ന ലക്ഷ്യത്തോടെ പ്രധാൻ മന്ത്രി നാഷണൽ അപ്രെന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആർ ഐ സെന്ററിൽ (ഗവ. ഐടിഐ ക്യാമ്പസ് ചാക്ക) നവംബർ 13ന് രാവിലെ ഒമ്പത് മുതലാണ് മേള. എഞ്ചിനിയറിങ്, നോൺ എഞ്ചിനിയറിങ് ട്രേഡുകളിൽ ഐടിഐ യോഗ്യത നേടിയ വിദ്യാർഥികൾക്കും, ബിഎസ്‌സി കെമിസ്ട്രി യോഗ്യത നേടിയ വിദ്യാർഥികൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കണമെന്ന് ട്രെയിനിങ് ഓഫിസർ അറിയിച്ചു.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...