തിരുവനന്തപുരം:കേരള ജല അതോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ് (Bacteriologist) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍- 411/2023) കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 11 ഒഴിവുകളാണ് ഉള്ളത്. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൈക്രോബയോളജി മെയിന്‍ സബ്ജക്ടായി പഠിച്ച സയന്‍സ് ബിരുദം അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. 36,500 രൂപ മുതല്‍ 89,000 രൂപ വരെയാണ് ശമ്പളം. നവംബര്‍ 29വരെ അപേക്ഷ നൽകാം. 18 മുതല്‍ 36വയസ് വരെയാണ് പ്രായ പരിധി. 02-01-1987 നും 01-01-2005നും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകർ. എസ്.സി, എസ്.ടി, ഒ.ബി.സി, പി.ഡബ്ല്യൂ.ഡി, മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ എന്നീ സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapsc.gov.in വഴി അപേക്ഷ നൽകണം.
വിജ്ഞാപനം https://www.keralapsc.gov.in/sites/default/files/2023-10/noti-411-23.pdf