പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്

Oct 28, 2023 at 5:00 am

Follow us on

തിരുവനന്തപുരം:പ്രതിവർഷം 80,000 രൂപ വരെ ലഭിക്കുന്ന ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുകയെന്നതാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കിവരുന്ന ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research) സ്കോളർഷിപ്പിന്റെ ലക്ഷ്യം. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഡിഗ്രി പഠനം നടത്തുന്നവർക്കാണ് അവസരം. നവംബർ 9 വരെ ഓൺലൈനായി അപേക്ഷ നൽകാം. പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഇപ്പോൾ ഒന്നാം വർഷ ബിരുദത്തിനും ഇന്റഗ്രേറ്റഡ് ബിരുദത്തിനും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്രത്തിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി /എംഎസ് വിദ്യാർത്ഥികളായിരിക്കണം, അപേക്ഷകർ. 2023 ൽ പ്ലസ് ടു വിജയിച്ചവരെ മാത്രമേ പരിഗണിക്കൂ. അപേക്ഷകരുടെ പ്രായം, 17നും 22നും ഇടയിലായിരിക്കണം.
വിശദ വിവരങ്ങൾ https://online-inspire.gov.in/ വെബ് സൈറ്റിലുണ്ട്.

Follow us on

Related News