തിരുവനന്തപുരം:രാജ്യത്ത് അനുവദിച്ച 100 5ജി ഗവേഷണ ലാബുകളിൽ 4 എണ്ണം കേരളത്തിൽ. കേരളത്തിലെ 4 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് 5ജി ഗവേഷണ ലാബ് അനുവദിച്ചത്. ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. എൻഐടി കോഴിക്കോട്, കുസാറ്റ്, തിരുവനന്തപുരം ഐഐഎസ്ടി, ഐഐടി പാലക്കാട് എന്നിവയ്ക്കാണ് ലാബ് അനുവദിച്ചത്. രാജ്യത്ത് ആകെ 100 ലാബുകളാണ് അനുവദിച്ചത്. ലാബിനാവശ്യമായ ചിലവിൽ 80ശതമാനം തുക കേന്ദ്ര സർക്കാർ വഹിക്കും. ബാക്കി അതത് സ്ഥാപനങ്ങൾ വഹിക്കണം. ലാബിലെ ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപനങ്ങൾക്കായിരിക്കും. ലാബിനുള്ള സ്ഥലം, വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയവയും സ്ഥാപനങ്ങൾ ലഭ്യമാക്കണം.
ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം
തിരുവനന്തപുരം:പോളിങ് സ്റ്റേഷനുകളായും, സ്വീകരണ വിതരണ കേന്ദ്രങ്ങളായും...








