തിരുവനന്തപുരം:ആയുർവേദ/ ഹോമിയോ / സിദ്ധ/ യുനാനി/ ഫാർമസി/ അഗ്രിക്കൾച്ചർ/ ഫോറസ്റ്റി/ ഫിഷറീസ്/ വെറ്ററിനറി/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരവരുടെ ഹോം പോജിലെ ‘Data sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട് മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള മുഴുവൻ ഫീസും അലോട്ട്‌മെന്റ് ലഭിച്ച കോളജുകളിൽ അടച്ച ശേഷം ഒക്ടോബർ 30 നു വൈകിട്ട് നാലുവരെ പ്രവേശന നേടാം. അലോട്ട്‌മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർഥികളുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. വിശദ വിവരങ്ങൾക്ക് http://cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
തിരുവനന്തപുരം: എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുള്ള തുടർ അലോട്മെന്റുകൾ...