തിരുവനന്തപുരം:പവർഗ്രിഡ് കോർപ്പറേഷന്റെയും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റിന്റെയും രാജ്യത്തെ വിവിധ കോർപറേറ്റ് സെന്ററുകളിലായി ജൂനിയർ ഓഫീസർ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. നിലവിൽ വിവിധ കോർപ്പറേറ്റ് സെന്ററുകളിലായി 41 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്കാണ് അപേക്ഷിക്കുവാനുള്ള അവസരം.
അപേക്ഷിക്കുന്നവർക്ക് 27 വയസും കൂടാതെ 60 ശതമാനം മാർക്കോടെയുള്ള ബി.ബി.എ/ ബി.ബി.എം / ബി.ബി.എസ് വിഭാഗങ്ങളിലായി പിജി/ഡിപ്ലോമയോ ഉണ്ടായിരിക്കണം.
കംമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കംമ്പ്യൂട്ടർ സ്കിൽ ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തെ പരിശീലനവും പ്രതിമാസം 27500 രൂപ സ്‌റ്റൈപന്റായും നൽകും. പരിശീലനം പൂർത്തിയാക്കുന്നവരെ 25000 -1, 17, 500 രൂപ ശമ്പ ജനിരക്കിൽ ജൂനിയർ ഓഫീസർ (എച്ച് ആർ ) ഗ്രേഡ് 4 തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതാണ്. http://powergrid.in/career എന്ന വെബ്സൈറ്റിൽ വിജ്ഞാപനം ലഭ്യമാണ്. അപേക്ഷാ ഫീസ് 300 രൂപ.
അപേക്ഷകൾ അയക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 5 ആണ്.