തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരം ഇന്ന് നാലുമണിയോടെ അവസാനിക്കും. സംസ്ഥാനത്ത് ഇനി ഒഴിവുള്ള പ്ലസ് വൺ സീറ്റുകളിലെ അവസാന സ്പോട്ട് അഡ്മിഷനുള്ള അപേക്ഷ സമർപ്പണം ഇന്ന് വൈകിട്ട് 4വരെ നടത്താം. ഇതുവരെ
അപേക്ഷ നൽകാൻ കഴിയാത്തവർക്കും അപേക്ഷിച്ചിട്ടും അലോട്മെന്റ് ലഭിക്കാത്തവർക്കുമാണ് സ്പോട്ട് അഡ്മിഷനായി അപേക്ഷിക്കാൻ കഴിയുക. ഓരോ സ്കൂളിലെയും ഒഴിവുകളിലേക്ക് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് നാളെ പുലർച്ചെ 6ന് പ്രസിദ്ധീകരിക്കും.
അലോട്ട്മെന്റ് ലഭിച്ചവർ നാളെ ഉച്ചയ്ക്ക് 12 നു മുമ്പ് അത് സ്കൂളുകളിൽ ഹാജരാക്കണം. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി പ്രവേശനം പൂർത്തിയാക്കും. ഇതുവരെ 3,84,147 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്.











