തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ കോഴ്സിന് ഏകജാലകം വഴി മെറിറ്റിൽ പ്ലസൺ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്മെന്റ് നാളെ (ഓഗസ്റ്റ് 2ന്) പ്രസിദ്ധീകരിക്കും. സ്കൂളും വിഷയവും മാറാനുള്ള അപേക്ഷകൾ പരിഗണിച്ചുള്ള ട്രാൻസ്ഫർ അലോട്മെന്റാണ് നാളെ ബുധനാഴ്ച രാവിലെ പ്രസിദ്ധീകരിക്കുക. അലോട്മെൻറ് ലഭിക്കുന്നവർ ഓഗസ്റ്റ് 3ന് വ്യാഴാഴ്ച നാലുമണിക്കു മുൻപ് പ്രവേശനം നേടണം.
ഇന്നലെ വൈകിട്ട് 4വരെ ട്രാൻസ്ഫർ അലോട്മെന്റിന്നായി 50,464 വിദ്യാർത്ഥികളാണ് അപേക്ഷ . ഇതിൽ 49,800 പേരുടെ അപേക്ഷ സ്വീകരിച്ചു. ഓപ്ഷൻ നൽകിയെങ്കിലും അന്തിമ സമർപ്പണം(ഫൈനൽ സബ്മിഷൻ) നടത്താത്ത അപേക്ഷകൾ തള്ളി. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം പേർ അപേക്ഷിച്ചത്
9,267 പേർ. ഇതിൽ 9,140 അപേക്ഷ സ്വീകരിച്ചു.