തിരുവനന്തപുരം:ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നടപ്പാക്കി വരുന്ന പ്രതിഭാ സ്കോളർഷിപ്പിനുള്ള 2022-23 ലെ താൽക്കാലിക സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2022-23 അധ്യയന വർഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം ലഭിച്ച സമർഥരായ 50 വിദ്യാർഥികളാണ് പ്രതിഭാ സ്കോളർഷിപ്പിന് അർഹത നേടിയത്. സെലക്ഷൻ ലിസ്റ്റ് http://kscste.kerala.gov.in ൽ ലഭ്യമാണ്.
ശാസ്ത്ര വിഷയങ്ങളിൽ അഞ്ചു വർഷം വരെ ബിരുദ/ ബിരുദാനന്ദ പഠനത്തിനാണ് സ്കോളർഷിപ് അനുവദിക്കുക. താത്‌കാലിക സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട 50 വിദ്യാർഥികളിൽ 37 പേർ പെൺകുട്ടികളാണ്. മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് പ്രതിഭാ സ്കോളർഷിപ് സ്വീകരിക്കാൻ അർഹതയില്ല. അർഹരായ വിദ്യാർഥികൾ അനുബന്ധ രേഖകൾ ജൂലൈ 31നകം ഹാജരാക്കണം.