തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് 18ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ കഴിഞ്ഞദിവസം പൂർത്തിയായ സാഹചര്യത്തിലാണ് രണ്ടാം അലോട്ട്മെന്റ് നടപടികളിലേക്ക് കടക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് 3,61,137 പേർ പ്ലസ് വൺ പ്രവേശനം നേടിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം 64,290 സീറ്റുകൾ ഇനി അവശേഷിക്കുന്നുണ്ട്. സപ്ലിമെന്ററി അലോട്ട്മെന്റ്നായി 68,730 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ പകുതിയോളം പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രവേശനം ഉറപ്പാകും എന്നാണ് സൂചന. രണ്ടാംഘട്ട പ്രവേശന നടപടികൾ പൂർത്തിയായ ശേഷം താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.