SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കണ്ണൂർ: അഞ്ചാം സെമസ്റ്റർ ബി എസ് സി ലൈഫ് സയൻസ് (സുവോളജി ) & കമ്പ്യൂട്ടെഷണൽ ബയോളജി , ബി എസ് സി കോസ്റ്റ്യും ആൻഡ് ഫാഷൻ ഡിസൈനിംഗ് ഡിഗ്രി (നവംബർ 2022 ) പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ 12 .07 .2023 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്
ഹാൾ ടിക്കറ്റ്
ജൂലൈ 4 ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ആറാം സെമസ്റ്റർ എം സി എ – ഡിഗ്രി (ലാറ്ററൽ എൻട്രി ഉൾപ്പെടെ) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) മെയ് 2023 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്
ഹാൾ ടിക്കറ്റ്
ജൂലൈ 3 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ തീയതി നീട്ടി
കണ്ണൂർ സർവകലാശാല ഐ. ടി സെന്ററിൽ സിസ്റ്റം മാനേജർ, സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ എന്നീ തസ്തികയിലേക്ക് പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ലഭിക്കേണ്ട തീയതി 30.06.2023 ന് വൈകുന്നേരം 5 മണി വരെ ദീർഘിപ്പിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.