SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിൽ ഒരു പാർട്ട് ടൈം കമ്പ്യൂട്ടർ അധ്യാപകയുടെ താത്കാലിക ഒഴിവുണ്ട്. പി.ജി+പി.ജി.ഡി.സി.എ / ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യാഗാർഥികൾ മാതൃകാ ക്ലാസ് നടത്തുന്നതിനും ഇന്റർവ്യൂവിന് ജൂൺ 15നു രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം കുറവൻകോണത്തു സ്ഥിതിചെയ്യുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2436689/9895396739/8289980800.
🌐ഗസ്റ്റ് ലക്ചറർ
കാര്യവട്ടം സർക്കാർ കോളജിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20നു രാവിലെ 11ന് പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112.
🌐ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.