പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനത്തിനുള്ള പ്രായപരിധി ഉയർത്തി: ഉത്തരവിറങ്ങി

Apr 11, 2023 at 4:11 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, ട്രെയിനിങ്
കോളേജുകളിലും, ലോകോളേജുകളിലും, സംസ്കൃത കോളേജുകളിലും, അറബിക് കോളേജുകളിലും, വിവിധ
സർവകലാശാലകളിലും അധ്യാപക നിയമനത്തിനുളള ഉയർന്ന പ്രായപരിധി 40ൽ നിന്ന് 50ആക്കി ഉയർത്തി. ഇതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ജി.ഹരികുമാർ ഉത്തരവിറക്കി. നിലവിൽ കോളേജ് അധ്യാപക നിയമത്തിനുള്ള ഉയർന്ന പ്രായപരിധി 40ആണ്. അധ്യാപക നിയമനങ്ങൾക്ക് ബാധകമായിട്ടുള്ള യുജിസി മാനദണ്ഡങ്ങളിൽ ഉയർന്ന
പ്രായപരിധി നിഷ്കർഷിക്കുന്നില്ല.

\"\"

കോളേജ് അധ്യാപക നിയമനങ്ങളിലെ ഉയർന്ന പ്രായപരിധി ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ ചെയ്തിരുന്നു.
സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രെയിനിങ് കോളേജുകളിലും, ലോ കോളേജുകളിലും, സംസ്കൃത കോളേജുകളിലും, അറബിക് കോളേജുകളിലും,സർവകലാശാലകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഇനിമുതൽ ഉയർന്ന പ്രായ പരിധി 50 വയസാണ്.

\"\"

ഇതുപ്രകാരം കോളിജീയറ്റ് എഡ്യൂക്കേഷൻ സ്പെഷ്യൽ റൂൾസിൽ ഉചിതമായ ഭേദഗതികൾ വരുത്തണമെന്നും സർവകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ ആവശ്യമായ ഭേദഗതി അതാത് സർവ്വകലാശാലകൾ
വരുത്തേണ്ടതാനെന്നും ഉത്തരവിലുണ്ട്.
സർവകലാശാലകളിലെ അസോസിയേറ്റ് പ്രഫസർ, പ്രൊഫസർ തസ്തികകളിലെ നേരിട്ടുളള നിയമനത്തിനുളള ഉയർന്ന പ്രായപരിധി പൂർണ്ണമായും ഒഴിവാക്കുന്നതിനായി യുജിസി ചട്ടങ്ങൾക്ക് അനുസൃതമായി സർവകലാശാലാ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുളള നടപടികൾ അതത് സർവകലാശലകൾ സ്വീകരിക്കേണ്ടതാണെന്നും ഗവർണറുടെ ഉത്തരവിൻ പ്രകാരമുള്ള ഉത്തരവിൽ പറയുന്നു.

\"\"


Follow us on

Related News