SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നുണ്ടാകും. സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് എന്ന നിലവിലെ രീതി അടുത്ത വർഷവും തുടരുന്നതിനെകുറിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമാനമെടുക്കും. പുതിയ ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് വേണം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസനയം ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ലാത്തതിനാൽ കേരളത്തിലെ നിലവിലെ പ്രായപരിധി മറ്റേണ്ടതില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. കൂടാതെ പ്രായം 6 ആക്കിയുള്ള നിർദേശം കർശനമായി നടപ്പാക്കണം എന്ന നിർദേശവും വന്നിട്ടില്ല.